ഡൽഹി ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

author-image
പി.എന്‍ ഷാജി
New Update
delhi thirunnal st.jpg

ഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു. 

Advertisment

നജഫ് ഗഢ് ദീപ്തി ആശ്രമത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്. റവ. ഫാദർ ജോസഫ് കരോടന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാദർ ബേബി പുതുശേരി, ഇടവക വികാരി ഫാദർ അഗസ്റ്റിൻ തോണിക്കുഴി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

ഭക്തി നിർഭരമായ പ്രദക്ഷിണം, ദീപ്തി ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളുടെ കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.       

Advertisment