ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
dkljhgfdfghjk

കൊച്ചി: മൂന്നാമത്  ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

Advertisment

ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം.


കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 -ന്റെ വേദിയിൽ വെച്ച് ജനുവരി 24 ന് വൈകുന്നേരം അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ:

ആത്രേയകം - ആർ രാജശ്രീ
ഭീമച്ചൻ- എൻ എസ് മാധവൻ
മരണവംശം  - പി വി ഷാജികുമാർ
രക്തവും സാക്ഷികളും - ആനന്ദ്
തപോമയിയുടെ അച്ഛൻ- ഇ സന്തോഷ് കുമാർ

 

Advertisment