സിനിമ കാണുന്ന തിരക്കിൽ മാതാപിതാക്കൾ 7 വയസുകാരനെ തിയറ്ററിൽ മറന്നു

ആദ്യം ദേവകി തീയറ്ററിലേക്കെത്തിയ ഇവർ ലോക' എന്ന സിനിമ കാണാനായിരുന്നു കരുതിയിരുന്നത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഉടന്‍ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയ്യറ്ററിലേക്ക് പോയി. എന്നാല്‍ കുട്ടി വണ്ടിയില്‍ കയറിയില്ല

New Update
466666

ഗുരുവായൂര്‍: റിലീസ് സിനിമയുടെ ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു തിയറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കള്‍. രണ്ടാമത്തെ തിയറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞില്ല. ഗുരുവായൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സെക്കന്‍ഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറില്‍ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്.

Advertisment

ആദ്യം ദേവകി തീയറ്ററിലേക്കെത്തിയ ഇവർ ലോക' എന്ന സിനിമ കാണാനായിരുന്നു കരുതിയിരുന്നത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഉടന്‍ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയ്യറ്ററിലേക്ക് പോയി. എന്നാല്‍ കുട്ടി വണ്ടിയില്‍ കയറിയില്ല. ഒപ്പമുള്ളവരെ കാണാതായപ്പോള്‍ കുട്ടി തിയറ്ററിന്റെ മുന്നില്‍ നിന്ന് കരയുകയായിരുന്നു.

അത് തിയറ്ററിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവര്‍ മറ്റൊരു തിയറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങള്‍ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാര്‍ അപ്പാസ് തിയറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും സിനിമയുടെ ഇടവേള സമയമായിരുന്നു. സിനിമ നിര്‍ത്തിവെച്ച് തിയറ്ററുകാര്‍ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗണ്‍സ് ചെയ്തു. അപ്പോൾ മാത്രമാണ് കുട്ടി തങ്ങളുടെയൊപ്പം ഇല്ലെന്ന കാര്യ മാതാപിതാക്കൾ അറിഞ്ഞത്. 

film
Advertisment