Advertisment

ഒടുവിൽ വ്യാപാരി സംഘടനയ്ക്കും ബോധോദയം; കടയടച്ചിട്ടുകൊണ്ടുള്ള സമരരീതികള്‍ പ്രാകൃതമെന്ന് വിശദീകരണം

New Update
ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന ഉത്തരവ് യൂത്ത് കോണ്‍ഗ്രസ് മറന്നുവോ?...അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം: ജനങ്ങളെ വലച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : സംസ്ഥാനത്ത് കടയടച്ചിട്ടുകൊണ്ടുള്ള  സമരരീതികള്‍ ഉപഭോക്താക്കളെ ചെറുകിട വ്യാപാരികളില്‍ നിന്നും അകറ്റാൻ മാത്രമേ പാട്ടുകയുളളൂ എന്നും അത്തരം സമരം  പ്രാകൃതമാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.    ഇത്തരം സമരരീതികളില്‍ ഇനിമുതല്‍ പങ്കാളികളാകില്ലെന്നും ഫെബ്രുവരി 13-ന് കടകള്‍ തുറക്കുമെന്നും സമിതി സംസ്ഥാന നേതൃയോഗം വ്യക്തമാക്കി. വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമരപരിപാടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.

Advertisment

 ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളില്‍ നിന്ന് മഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും  പിന്‍വാങ്ങുമ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്ന് ആക്ഷേപമുയര്‍ന്ന കടയടപ്പ് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം വ്യാപാര സംഘടനാ നേതാക്കള്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്ന്   സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് പറഞ്ഞു

Advertisment