മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താന്‍ ഇന്ന് വീണ്ടും തിരച്ചില്‍ തുടരും. ഫയര്‍ഫോഴ്സ് സ്‌കൂബ ടീമിനൊപ്പം നേവിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും

വൈക്കത്തിന് സമീപം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താന്‍ ഇന്ന് വീണ്ടും തിരച്ചില്‍ തുടരും.

New Update
vembanat-lake-boat-accident-768x421

കോട്ടയം: വൈക്കത്തിന് സമീപം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താന്‍ ഇന്ന് വീണ്ടും തിരച്ചില്‍ തുടരും. ആലപ്പുഴ പാണാവള്ളി സ്വദേശി കണ്ണനെ ഇന്നലെയാണ് കാണാതായത്. ഫയര്‍ഫോഴ്സ് സ്‌കൂബ ടീമിനൊപ്പം നേവിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും തിരച്ചിലില്‍ പങ്കെടുക്കും.

Advertisment

പണവള്ളിയില്‍ നിന്നും കാട്ടിക്കുന്നില്‍ സംസ്‌കാര ചടങ്ങില്‍ എത്തിയവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട 22 പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും സംഗമിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശക്തമായ ഒഴുക്കും തിരയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാണ്. മറിഞ്ഞ വള്ളം അഞ്ച് കിലോമീറ്റര്‍ മാറി ആലപ്പുഴ പെരുമ്പളത്ത് നിന്നും കരക്കടുപ്പിച്ചു.



ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളുടെയും കക്കാ വരാല്‍ തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കണ്ണനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുമെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചിരുന്നു.

 

Advertisment