Advertisment

കൊല്ലത്ത് പതിനാലുകാരന്റെ ജനനേന്ദ്രിയത്തില്‍ കത്തി വച്ച് പീഡനം; അഞ്ചംഗ മദ്യപസംഘം അറസ്റ്റില്‍

ശനിയാഴ്ച വൈകുന്നേരമാണ് പതിനാലുകാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്

New Update
677677ttt

കൊല്ലം പത്തനാപുരത്ത് പതിനാലുകാരനെ ജനനേന്ദ്രിയത്തില്‍ കത്തി വച്ച് പീഡിപ്പിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. പത്തനാപുരം മാങ്കോട് സ്വദേശികളായ അജിത്ത്(26), രാജേഷ്(31), അഖില്‍(25), അനീഷ്(25), അജിത്ത്(30) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് പതിനാലുകാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. സുഹൃത്തിനെ വിളിക്കാന്‍ അമ്പലത്തിലേക്ക് പോകുകയായിരുന്ന കുട്ടിയെ മദ്യലഹരിയിലായിരുന്ന സംഘം സമീപത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മദ്യലഹരിയിലായിരുന്ന സംഘം ഭീഷണിപ്പെടുത്തി വസ്ത്രമഴിപ്പിക്കുകയായിരുന്നു.

ഷര്‍ട്ടും പാന്റ്‌സും മാറ്റിയ ശേഷം കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അക്രമി സംഘം കത്തിവച്ച് ഭീഷണിപ്പെടുത്തിയതായാണ് പരാതി. പതിനാലുകരാന്‍ ഭയപ്പെട്ട് ബഹളമുണ്ടാക്കിയതോടെ അക്രമികള്‍ കുട്ടിയെ പറഞ്ഞുവിടുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

#KOLLAM
Advertisment