ഫ്‌ളോറിഡ: ആഡംബര വസതി സ്വന്തമാക്കി ഫുട്‌ബോള്‍ താരം ലയണ്‍ മെസ്സി. ഫ്‌ളോറിഡയുടെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന വസതി 90 കോടിയാണ് (10.75 മില്ല്യണ്‍ ഡോളര്‍) വിലമതിക്കുന്നത്. ജലാശയത്തിന് അഭിമുഖമായിട്ടാണ് വീട് സ്ഥിതി ചെയ്യുന്നത്. വീട് മെസ്സി സ്വന്തമാക്കിയതായി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു.
എട്ടു കിടപ്പുമുറികളുള്ള വീട്ടില്‍ പത്തിനടുത്ത് കുളിമുറികളാണുള്ളത്. മൂന്ന് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഗ്യാരേജ്, സ്വിമ്മിങ് പൂള്‍ എന്നിവ പ്രത്യേകതകളാണ്. 10,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിന് പ്രതിവര്‍ഷം 70 ലക്ഷത്തോളം രൂപ നികുതി അടയ്‌ക്കേണ്ടതായി വരുമെന്നാണ് പുറത്തുവരുന്ന വിവരം.
2022 മേയിലാണ് ഇതിന് മുമ്പ് ഈ വീട് കൈമാറ്റം ചെയ്യപ്പെട്ടത്. 9 മില്ല്യണ്‍ ഡോളറായിരുന്നു അന്നത്തെ വില. 1998 -ല്‍ ലോറി മോറിസ് രൂപകല്‍പ്പന ചെയ്ത വീടാണിത്. ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിന് തൊട്ടടുത്തായിട്ടാണ് വീട് സ്ഥിതി ചെയ്യുന്നത്.