ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
മലപ്പുറം: അനധികൃ വില്‍പനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തല്‍മണ്ണ കോഡൂരിലാണ് സംഭവം.
Advertisment
30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ജിതേഷ്.കെ.പി (34) എന്നയാളാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ ബാഗില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നുമായാണ് മദ്യം പിടിച്ചെടുത്തത്.
മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പി പ്രകാശും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍.എം, അനീസ് ബാബു, മുഹമ്മദ് മുസ്തഫ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.