/sathyam/media/media_files/edtiZjp2egn4MTWYK9SW.jpg)
വയനാട്: ജോലിക്കിടെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ സഹ പ്രവർത്തകന്റെ പീഡന ശ്രമം. വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെ വനിത ഓഫീസര്‍ പരാതി നൽകി. വകുപ്പ് തല അന്വേഷണം നടക്കുന്നുവെന്ന് സൗത്ത് ഡിഎഫ്ഒ അജിത് കെ.രാമന്‍ പറഞ്ഞു
ഓഫീസിസില്‍ വെച്ച് രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഉദ്യോഗസ്ഥക്കുനേരെ ലൈംഗിക അതിക്രമത്തിന് രതീഷ് ശ്രമിക്കുകയായിരുന്നു. അതിക്രമത്തെ തുടർന്ന് ഉദ്യോഗസ്ഥ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതേ തുടർന്ന രതീഷ് കുമാറിനെ സുഗന്ധഗിരി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കൽപ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും നിലവിൽ അവധിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചത് ആസൂത്രിതമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.