Advertisment

കത്തോലിക്ക കോൺഗ്രസ് ഹാർട്ട് ലിങ്ക്സ് ധനസഹായം നൽകി

New Update
katholikka sahayam.jpg

ഇടുക്കി : ഇടുക്കി രൂപതയിൽ  ഭൂമിയാങ്കുളം സെന്റ് സെബാസ്ററ്യൻ ഇടവകയിൽ കരൾ രോഗം  മൂലം അകാലത്തിൽ വേർപെട്ട  വള്ളികാവുങ്കൽ  ജോഷിയുടെ  കുടുംബത്തിന്  കത്തോലിക്ക കോൺഗ്രസിന്റെ  നല്ല ഹ്യദയങ്ങളുടെ കൂട്ടായ്മയായ ഹാർട്ട് ലിങ്ക്സ്  സമാഹരിച്ച  രണ്ടു ലക്ഷം രൂപ  ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം കൈമാറി.  ഈ വർഷത്തെ  ഇടവക തിരുനാളിന്റെ ചെലവ് ചുരുക്കി  ജോഷിയുടെ കുടുംബത്തിന്  വീട് നിർമ്മിച്ച് നൽകുവാൻ തീരുമാനിച്ച വികാരി ഫാ. ജോൺസൻ ചെറുകുന്നേലിനെയും,  ഇടവക  പാരിഷ് കൗൺസിലിനെയും, കത്തോലിക്ക കോൺഗ്രസ്  ഗ്ലോബൽ സമിതി അഭിനന്ദിച്ചു. 

വേദനിക്കുന്നവർക്കൊപ്പം  നിൽക്കുന്ന സഭാപ്രവർത്തനങ്ങൾ കൂടുതൽ  സജീവമാക്കുവാൻ  കത്തോലിക്ക കോൺഗ്രസ് ശക്തിപ്പെടണമെന്ന്  പ്രസിഡൻറ് ബിജു പറയന്നിലം പറഞ്ഞു. ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ഫാ. ജോൺസൻ ചെറുകുന്നേൽ, ഭാരവാഹികളായ  തോമസ് പീടികയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, ജോൺ മുണ്ടൻകാവിൽ, സിജോ ഇലന്തൂർ, റിൻസി സിബി തുടങ്ങിയവർ സംബന്ധിച്ചു  

 

Advertisment