പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി ജി ആര്‍ അനില്‍. ഓണക്കാലത്തു സര്‍ക്കാര്‍ ജനങ്ങളെ കൈ ഒഴിയില്ലെന്ന് മന്ത്രി

ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍

New Update
G R ANIL image(375)

തിരുവനന്തപുരം: ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. 

Advertisment

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ഓണക്കാലത്തു സര്‍ക്കാര്‍ ജനങ്ങളെ കൈ ഒഴിയില്ലെന്നും മന്ത്രി അറിയിച്ചു


ഓണക്കാലത്തും കേരളത്തിന്റെ ആവശ്യം അവഗണിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഭക്ഷ്യ ലഭ്യത ഉറപ്പാക്കാന്‍ അധിക അരി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്ശ്യം.


 എന്നാല്‍ കേരളത്തെ പ്രത്യേകമായി കാണാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്ത മാക്കിയതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.


അതേ സമയം ഓണക്കാലത്തു കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍ത്തിവെച്ച ഗോതമ്പു വിതരണം പുനസ്ഥാപിക്കാന്‍ ആവശ്യപെട്ടെങ്കിലും അനുവദിക്കാന്‍ ആവില്ലെന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.


 

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അനുവദിച്ച 5676 കിലോ ലിറ്റര്‍ മണ്ണെണ്ണ ലിഫ്റ്റ് ചെയ്യുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കണം എന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

 

Advertisment