എലപ്പുള്ളി: രാമശ്ശേരി ഗാന്ധി ആശ്രമത്തില്‍ ജനുവരി 30 ന് ഏകദിന ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നു.
സര്‍വ്വോദയ പ്രസ്ഥാനങ്ങള്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വിശ്വശാന്തി ദിനാചരണത്തിന്റെ ഭാഗമായാണ് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.17 വരെ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നത്.
1948 ജനുവരി 30 ന് വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ള ഹൗസിലെ പ്രാര്‍ത്ഥനാ യോഗത്തിനെത്തിയ ഗാന്ധിജി വെടിയേറ്റ് മരിച്ചു.
വര്‍ഗ്ഗീയ കലാപത്തിന്റെ അഗ്‌നി കെടുത്തുന്നതിനും വിദ്വേഷത്തിന് പകരം സ്‌നേഹവും നിര്‍ഭയത്വവും ജനതയ്ക്ക് പകരുന്നതിനും നേതൃത്വം നല്‍കിയ ഗാന്ധിജി വെടിയേറ്റ് മരിച്ച ഈ ദിനം വിശ്വശാന്തി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു.
പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനക്കും സ്വയം നവീകരണത്തിനുമുള്ള ദിനമാണ് മഹാത്മാഗാന്ധിയുടെ
രക്തസാക്ഷിത്വ ദിനം. ഗാന്ധിജി ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും പുന:രര്‍പ്പണം ചെയ്യുവാനുമുള്ള പ്രേരണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചിട്ടുള്ളത്.
ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകര്‍,സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉപവാസത്തില്‍ പങ്കെടുക്കാന്‍, അഭിവാദ്യം അര്‍പ്പിക്കാന്‍, ഗാന്ധി ആശ്രമം സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി 9447483106 ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.