/sathyam/media/media_files/ahpvBXjb3HX3Ok9T6siO.webp)
തിരുവനന്തപുരം: തിരുവനന്തപുരത്തും പരിസര പ്രദേശങ്ങിലും കഞ്ചാവും മയക്കുമരുന്നും എത്തിച്ച് വില്‍പന നടത്തിയിരുന്ന യുവാക്കള്‍ അറസ്റ്റില്‍.
പൂജപ്പുര സ്വദേശി അരുണ്‍ ബാബു (36), മലയിന്‍കീഴ് സ്വദേശി പാര്‍ഥിപന്‍ (29) എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് ഇവരെ പിടികൂടിയത്.
അരുണിനെതിരെ 15 കേസുകളും, പാര്‍ഥിപനെതിരെ 10 കേസുകളും നിലവിലുണ്ട്. ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. അന്ന് അറസ്റ്റിലായ പേരൂര്‍ക്കട സ്വദേശി അനന്തു (22), വട്ടിയൂര്‍ക്കാവ് സ്വദേശി വിനീഷ് (22) എന്നിവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും സംഘം ചേര്‍ന്നുള്ള കടത്താണെന്ന് മനസിലായി.
ഇവരുടെ ഫോണ്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ പരിശോധിച്ചപ്പോള്‍ കച്ചവടം നടക്കുന്നതിന്റെ തെളിവും ലഭിച്ചു. പിന്നാലെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.