ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീർ?; ബിസിസിഐ ഗംഭീറിനെ സമീപിച്ചതായി റിപ്പോര്‍ട്ട്

New Update
ബിജെപി ടിക്കറ്റില്‍ ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ബിസിസിഐ സമീപിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്ലിന് ശേഷം ചര്‍ച്ചയാകാമെന്നാണ് ഗംഭീര്‍ അറിയിച്ചിരിക്കുന്നത്. 

Advertisment

നിലവില്‍ കൊല്‍ക്കത്ത ടീമിന്റെ മുഖ്യ ഉപദേഷ്ടാവ് ആണ് ഗംഭീര്‍. ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പോടെ മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. മെയ് 27 ആണ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുളള അവസാന തീയതി. അന്നേ ദിവസമാണ് ഐപിഎല്‍ ഫൈനല്‍ മത്സരവും.

ഇനി ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുല്‍ ദ്രാവിഡ് ഇതിനകം തന്നെ ബിസിസിഐയെ അറിച്ചിട്ടുണ്ട്. ഗൗതം ഗംഭീറിന് അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരതലത്തിലും പരിശീലകനായി പരിചയമില്ലെങ്കിലും ഐപിഎല്‍ ടീമുകളില്‍ സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

Advertisment