മലേഷ്യ: ഗസ്സയില്‍ നടക്കുന്ന മനുഷ്യക്കുരുതിക്ക് കൂട്ടുനില്‍ക്കുന്നെന്ന് ആരോപിച്ച് സ്റ്റാര്‍ബക്‌സിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന ബഹിഷ്‌ക്കരണത്തിനൊപ്പം പങ്കുചേര്‍ന്ന് മലേഷ്യയും. മലേഷ്യയിലെ 50 ഓളം ഔട്ട്‌ലെറ്റുകളാണ് ബഹിഷ്‌ക്കരണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.
സ്റ്റാര്‍ബക്‌സിന്റെ രാജ്യത്തുള്ള 408 ഔട്ട്‌ലെറ്റുകളില്‍ 50 എണ്ണമാണ് അടച്ചത്. മലേഷ്യന്‍ വാര്‍ത്താ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടനുസരിച്ച് ഗസ-ഇസ്രയേല്‍ യുദ്ധമാണ് തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ ഒരു കാരണമെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ വര്‍ഷം മുതല്‍ മലേഷ്യയിലെ വിവിധയിടങ്ങളില്‍ നടന്ന ബഹിഷ്‌ക്കരണം ഇതിനെ സ്വാധീനിച്ചെന്ന് അവര്‍ അംഗീകരിച്ചിട്ടില്ല.