വി എസ് അച്യുതാനന്ദന്റെ നിര്യാണം കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

വി എസ് അച്യുതാനന്ദന്റെ നിര്യാണം കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നു.

New Update
GEORGE KURAIN

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ നിര്യാണം കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നു. വിഎസിന്റെ അര്‍പ്പണബോധം രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.


Advertisment

തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


തുടര്‍ന്ന് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.

Advertisment