വസ്ത്രങ്ങൾ പുതുമയുള്ളതായി നിലനിർത്തുന്നതിനുള്ള മാർഗങ്ങളുമായി ഗോദ്‌റെജ്‌ അപ്ലയൻസ് വാഷിങ് മെഷീൻസ് പ്രോഡക്ട് ഗ്രൂപ്പ് ഹെഡ്

New Update
goder

കൊച്ചി: വസ്ത്രങ്ങള് പുതുമയുള്ളതായി നിലനിര്ത്തുന്നതിനുള്ള നുറുങ്ങുകള് പങ്കുവച്ച് ഗോദ്റെജ് അപ്ലയന്സിന്റെ വാഷിങ് മെഷീന്സ് പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് ശശാങ്ക് സിന്. വസ്ത്രങ്ങളുടെ നിറം, തുണിയുടെ തരം, അഴുക്കിന്റെ അളവ് എന്നിവയെ അടിസ്ഥാനമാക്കി അലക്കാനുള്ള വസ്ത്രങ്ങള് വേര്തിരിക്കുക. ഇരുണ്ട നിറങ്ങളിലുമുള്ള വസ്ത്രങ്ങള് വേര്തിരിച്ച് മെഷീനില് അലക്കുന്നത് നിറം ഇളകുന്നത് മൂലമുള്ള കേടുപാടുകള് നിയന്ത്രിക്കാനും സഹായിക്കും.

Advertisment

 കഴുകാനുള്ള വസ്ത്രങ്ങള് വാഷിങ് മെഷീനില് ഇടുന്നതിനുമുമ്പ്, വസ്ത്രങ്ങളുടെ അകംഭാഗം പുറത്തേക്ക് തിരിക്കണം. വസ്ത്രങ്ങള് കഴുകുന്നതിന് മുമ്പ് കുറച്ച് നേരം വെള്ളത്തില് മുക്കിവയ്ക്കുന്നതും നല്ല ശീലമാണ് അഴുക്കും കറയും പെട്ടെന്ന് ഇളകാന് ഇത് സഹായിക്കും.

 ഡിറ്റര്ജന്റ് ശരിയായ അളവില് ഉപയോഗിക്കലാണ് മറ്റാരു മാര്ഗം. മെഷീന് ഡ്രമ്മും ലിന്റ് കളക്ടറും പതിവായി വൃത്തിയാക്കുന്നതും നല്ലതാണ്. ആഴ്ചയില് ഒരിക്കലെങ്കിലും ഇത് തുറന്ന് വൃത്തിയാക്കണം. മെഷീന് ഓവര്ലോഡ് ചെയ്യുന്നത് ഒഴിവാക്കണം. നിശ്ചിത അളവില് കൂടുതല് വസ്ത്രങ്ങള് ഒരേസമയം അലക്കാനിട്ടാല് അത് ശരിയായ വൃത്തിയാക്കലിന് തടസമാവും. 

നിങ്ങളുടെ ലോഡും തുണിയും അനുസരിച്ച് ഉചിതമായ വാഷ് മോഡ് തിരഞ്ഞെടുക്കണം. കറ നീക്കം ചെയ്യുന്നതിനൊപ്പം, വസ്ത്രങ്ങള് അണുവിമുക്തമാക്കലും പ്രധാന ഘടകമാണ്. അതിനാല് നിങ്ങളുടെ വസ്ത്രങ്ങള് ആഴത്തില് വൃത്തിയാക്കുന്ന, പുതിയത് പോലെ മനോഹരമാക്കുന്ന ഫീച്ചറുകളുള്ള വാഷിങ് മെഷീനുകള് തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

Advertisment