/sathyam/media/media_files/2025/02/04/gSsUpNvvtvlt5rszc2hg.jpg)
കണ്ണൂർ: ∙ മൈ ഗോൾഡ് ജ്വല്ലറിയിൽ കോടികളുടെ സ്വർണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തിൽ പ്രധാനപ്രതികൾ ഗൾഫിലുള്ളതായി വിവരം ലഭിച്ചു. ജ്വല്ലറി നടത്തിപ്പുകാരൻ മുഴക്കുന്നിലെ തഫ്സീർ ഗൾഫിലേക്കു കടന്നതായാണ് വിവരം ലഭിച്ചത്. പ്രതികളായ മറ്റു രണ്ടു പാർട്നർ നേരത്തേതന്നെ ഗൾഫിലാണുള്ളത്. തഫ്സീറിനെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ ഫാസില, ഹാജറ, ഹംസ, ഫഹദ്, ഷമീർ എന്നിവരാണ് പ്രതികൾ.
പ്രതികൾക്കെതിരെ 6 കേസുകൾ റജിസ്റ്റർ ചെയ്തു. 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. ഈ മാസം 6ന് പൊലീസിൽ പരാതി നൽകിയിട്ടും പ്രധാനപ്രതി വിദേശത്തേക്കു കടക്കുന്നതു തടയാൻ പൊലീസിനു കഴിഞ്ഞില്ല.
പഴയസ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കം പുതിയ സ്വർണം നൽകുമെന്നും ആഴ്ച, മാസത്തവണകളായി പണം നിക്ഷേപിച്ചാൽ ആവശ്യമുള്ളപ്പോൾ സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്.