കണ്ണൂര്‍ ഓലയമ്പാടിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. നഷ്ടപ്പെട്ടത് 29 പവന്‍ സ്വര്‍ണവും 20000 രൂപയും. മോഷ്ടാവ് വീടിനകത്ത് കയറിയത് പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന്

മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 29 പവന്‍ സ്വര്‍ണവും 20000 രൂപയും മോഷണം പോയി.

New Update
robbery

കണ്ണൂര്‍: കണ്ണൂര്‍ ഓലയമ്പാടിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 29 പവന്‍ സ്വര്‍ണവും 20000 രൂപയും മോഷണം പോയി.

Advertisment

പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ബുധനാഴ്ച കുടുംബസമേതം ബന്ധുവീട്ടില്‍ പോയതായിരുന്നു ഇവര്‍.


വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിന്‍വശത്തെ വാതില്‍ കുത്തിത്തുടര്‍ന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.