/sathyam/media/media_files/6kakv8aen9r4frKZlpj4.jpg)
വാഷിംഗ്ടണ്‍: മൊത്തം സ്വര്‍ണ ആവശ്യകത മുന്‍ വര്‍ഷത്തേക്കാള്‍ 5% വര്‍ധിച്ച് 1,313 ടണ്‍ ആയി ഉയര്‍ന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2024 ക്യു3 'ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്സ്' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൂന്നാം പാദത്തില്‍ ഇത് റെക്കോര്‍ഡ് വര്‍ധനവാണ്. മൊത്തം ആവശ്യകത ഇതാദ്യമായി 100 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞു എന്നതും റെക്കോര്‍ഡാണ്. റെക്കോര്‍ഡ് വില നിലവിലുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്സാഹത്തോടെയുള്ള നിക്ഷേപമാണ് ഇതിന് സഹായിച്ചത്.
ആഗോളതലത്തില്‍ നിക്ഷേപ ആവശ്യകത പ്രതിവര്‍ഷം ഇരട്ടിയിലധികം വര്‍ധിച്ച് 364 ടണ്‍ ആയി ഉയര്‍ന്നു. ഇത് പ്രാഥമികമായി പാശ്ചാത്യ നിക്ഷേപകരില്‍ നിന്ന് ഗോള്‍ഡ് ഇടിഎഫുകളുടെ ആവശ്യകതയില്‍ വന്ന മാറ്റമാണ്.
ആഗോളതലത്തില്‍, ഗോള്‍ഡ് ഇടിഎഫുകള്‍ 95 ടണ്‍ കൂടുതലായി വര്‍ധിച്ചു. ഇത് 2022 ഒന്നാം പാദത്തിനു ശേഷമുള്ള ആദ്യ പോസിറ്റീവ് സാമ്പത്തിക പാദമായി അടയാളപ്പെടുത്തുന്നു. സ്വര്‍ണക്കട്ടികളുടെയും സ്വര്‍ണനാണയങ്ങളുടെയും ആവശ്യകത 9% കുറഞ്ഞു.
എന്നാല്‍ 10 വര്‍ഷത്തെ ശരാശരിയായ 774 ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഇതുവരെയുള്ള മൊത്തം ശേഷിപ്പ് 859 ടണ്‍ എന്ന നിലയില്‍ ശക്തമായി തുടരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us