/sathyam/media/media_files/2025/10/23/pic-2025-10-23-20-58-26.png)
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ വാറ്റിൽകോർപ്പും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസും ധാരണാപത്രം ഒപ്പുവെച്ചു. മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി സൈബർ സുരക്ഷാ, ഐ.ടി. സേവനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സഹകരണം.
സൈബര്‍പാര്‍ക്കിലെ കമ്പനികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര രംഗത്ത് വാണിജ്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറഞ്ഞു.
സൈബർ സുരക്ഷാ മാനദണ്ഡങ്ങള്‍, ഐ.ടി. സേവനങ്ങള്‍, ഡെവ് ഓപ്സ് എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, സോഫ്റ്റ് വെയര്‍ വികസനം, ക്ലൗഡ് സേവനങ്ങൾ, ഐ.ടി മാനേജ്മന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സാങ്കേതിക, സൈബർ സുരക്ഷാ വൈദഗ്ധ്യം വർദ്ധിപ്പിക്കാൻ ധാരണാപത്രത്തിലൂടെ സഹായിക്കുമെന്ന് വാറ്റില്‍കോര്‍പ്പ് സിഇഒ സുഹൈര്‍ ഇളമ്പിലാശേരി ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെയും യൂറോപ്യൻ യൂണിയനിലെയും സൈബർ സുരക്ഷാ, ഐ.ടി. വിപണികളിൽ വിപുലീകരിച്ച സേവനങ്ങൾ നൽകാനും സാധിക്കും. യൂറോപ്യൻ യൂണിയനിലെ ബിസിനസ്സുകളുമായി പങ്കാളിത്തം സ്ഥാപിക്കാൻ ലഭിച്ച മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉപഭോക്താക്കള്‍, സൈബർ സുരക്ഷ, ഐ.ടി. മേഖലകളിലെ ബിസിനസ് വികസനം തുടങ്ങി ഉപഭോക്താക്കൾക്ക് വിപുലമായ സേവനസാധ്യതകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് യുറോലൈം ടെക്നോളജീസ് സി.ഇ.ഒ. അഭിലാഷ് സുഭാഷ് പറഞ്ഞു.
ഗൾഫ് മേഖലയിലെ മാർക്കറ്റിംഗ്, പ്രമോഷൻ പ്രവർത്തനങ്ങൾ, ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുള്ള ബിസിനസ് അവസരങ്ങൾ മെച്ചപ്പെടുത്തൽ, യൂറോപ്പിലെ പങ്കാളിത്തവും സേവന പ്രോത്സാഹനവും തുടങ്ങിയ പൊതുവായ ഉത്തരവാദിത്തങ്ങൾ എന്നിവ ഈ സഹകരണത്തിലൂടെ ഇരുകമ്പനികളും ഒരുമിച്ച് കൈകാര്യം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us