തിരുവനന്തപുരം: വിഴിഞ്ഞം സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ലത്തീൻ അതിരൂപത. സർക്കാർ മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നുവെന്ന് ഫാദർ യൂജിൻ പെരേര ആരോപിച്ചു.
ആറ് മാസം കൊണ്ട് തീരശോഷണം സംബന്ധിച്ച പഠനം നടത്തുമെന്ന് പറഞ്ഞിട്ട് പൂർത്തിയായില്ലെന്നും വിദഗ്ധസംഘം തീരം സന്ദർശിച്ചത് ഒരു തവണ മാത്രമെന്നും യൂജിൻ പെരേര പറഞ്ഞു.