'സർക്കാർ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ വളർച്ച ലക്ഷ്യമിട്ടുകൊണ്ട്'- മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

author-image
ഇ.എം റഷീദ്
Updated On
New Update
kadannappali.jpg

കണ്ണൂർ:വിദ്യാഭ്യാസ മേഖലയിലെ വളർച്ച ലക്ഷ്യമിട്ടുകൊണ്ടാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത് എന്നും ജനകീയ കൂട്ടായ്മയോടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള സമഗ്രമായ വികസനം ശ്രദ്ധേയമാണെന്നും രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി താവക്കര ഗവൺമെന്റ് യുപി സ്കൂളിൽ കെഎസ്‌യു - എസിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. 

Advertisment

വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സേവനം വിലമതിക്കപ്പെട്ടത് ആണെന്നും കെഎസ്‌യു - എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ചടങ്ങിൽ കെഎസ്‌യു - എസ് സംസ്ഥാന പ്രസിഡണ്ട് റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.ബാബു ഗോപിനാഥ്, ഐഎൻഎൽസി പ്രസിഡണ്ട് എം ഉണ്ണികൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് എസ് പ്രസിഡണ്ട് കെ സി രാമചന്ദ്രൻ, യുവജന കമ്മീഷൻ അംഗം പി പി രൺദീപ്, യൂത്ത് കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ബാബു മലപ്പട്ടം സ്കൂൾ ഹെഡ്മാസ്റ്റർ മണികണ്ഠൻ, കെഎസ്‌യു- എസ് നേതാക്കളായ പ്രണവ് കെ,ആൻഡ്രിയോ, റെൻ ആൻന്റോ,സൈദ് പി.പി, മനോഹരൻ പി എം, റയൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Advertisment