വിദ്യാഭ്യാസ മേഖലയില്‍ കേരളം ഒന്നാമത്. കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍

കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

New Update
Governor Rajendra Vishwanath Arlekar

തിരുവനന്തപുരം:  കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 


Advertisment

കേരള സര്‍വകലാശാല ബജറ്റ് സെഷന്‍ സെനറ്റ് യോഗത്തില്‍ ആണ് ഗവര്‍ണറുടെ പ്രതികരണം. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തില്‍. എല്ലായിടത്തും സഞ്ചരിച്ചിട്ടുള്ള ആളെന്ന നിലയില്‍ തനിക്കത് പറയാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കേരളം കൈവരിച്ചത് വലിയ പുരോഗതിയാണ്. ചാന്‍സിലര്‍ എന്ന നിലയില്‍ ആ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. ഇത്ര അധികം വിദ്യാഭ്യാസമുള്ള നിങ്ങളോട് ബിരുദം മാത്രമുള്ള ഞാന്‍ എങ്ങനെ സംസാരിക്കും.


ചാന്‍സലര്‍ യൂണിവേഴ്‌സിറ്റി വികസനത്തിന് പ്രധാന റോള്‍ വഹിക്കുന്ന ആള്‍ ആണ്. സാധാരണ ചാന്‍സലര്‍ക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ല. 


എത്ര സെനറ്റ് യോഗങ്ങള്‍ സംഘടിപ്പിച്ചുവെന്ന ഗവര്‍ണറുടെ ചോദ്യത്തിന് ഇതുവരെ ഒരു യോഗവും ചേര്‍ന്നിട്ടില്ലെന്നു അംഗങ്ങള്‍ പറഞ്ഞു. നമുക്ക് അത് തിരുത്താമെന്നു ഗവര്‍ണര്‍ പറഞ്ഞു. യോഗങ്ങള്‍ തുടര്‍ച്ചയായി ചേരണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment