അബ്ദുള്ള ഉസ്താദിന് യാത്രയയപ്പ് നൽകി

New Update
53

മക്ക: 44 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലയിലെ ചേരാപുരം സ്വദേശി ഇപി  അബ്ദുള്ള മുസ്ലിയാർക്ക് മക്ക icf സെൻട്രൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.  ഹിജ്‌റ 1401 ൽ സൗദിയിലെ ജിദ്ദയിൽ ജോലി ആവശ്യാർഥം എത്തിയ മുസ്‌ലിയാർ 11 മാസത്തെ ജിദ്ദയിലെ തൊഴിൽ മതിയാക്കി. പിന്നീട് മക്കയിൽ എത്തുകയും അവിടന്നിങ്ങോട്ട് ഇക്കാലമത്രയും മക്കയിലെ അറിയപ്പെടുന്ന മിർസാ ബുക്ക്‌ സ്റ്റാളിൽ ആയിരുന്നു ജോലി.സാമൂഹിക, ദഅവാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മക്കയിലെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനു (ICF) മായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്.

Advertisment

തന്റെ സ്പോൺസർ, മക്കയിലെ ബിസിനസ്  മേഖലയിൽ ശ്രദ്ദേയരായ മിർസാ കുടുംബത്തിൽ നിന്നുഉള്ള അബ്ദുൽ വഹാബ് മിർസയുമായുള്ള അടുപ്പം സൗദിയിലെ പല പ്രമുഖരെയും നേരിൽ കാണാൻ അവസരം ഒരുക്കി.താൻ സൗദിയിൽ പിന്നിട്ട പതിറ്റാണ്ടുകളിൽ വിശുദ്ധ മക്കയിലെ സ്വദേശികളുടെയും വിദേശികളുടെയും സ്നേഹവും കരുതലും ഏറെ അനുഭവിച്ചിട്ടുണ്ട് എന്ന് മുസ്‌ലിയാർ ഓർക്കുന്നു.

ഭാര്യ കുഞ്ഞാമിനയും മക്കളായ സുമയ്യ, സുഹൈൽ, പേരമക്കൾ ഫാത്തിമ, ആഇഷ, ഫിദാൻ, ഹംദാൻ,എന്നിങ്ങനെ കൊച്ചു കുടുംബമാണ് അദ്ദേഹത്തിന്.   ശിഷ്ട കാലം നാട്ടിൽ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ സുന്നി യുവജന സംഘവുമായി സഹകരിച്ചു പ്രവർത്തിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

ചടങ്ങിൽ മക്ക പ്രൊവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ, അബ്ദുനാസിർ അൻവരി, ഷാഫി ബാഖവി, ഹനീഫ് അമാനി, റഷീദ് അസ്ഹരി,ജമാൽ കക്കാട്, എം എ വലിയോറ, അബൂബക്കർ ലത്തീഫി, ഹംസ കണ്ണൂർ, മുഹമ്മദ്‌ മുസ്‌ലിയാർ, സുഹൈർ സംബന്ധിച്ചു

Advertisment