ഹാർഫെസ്റ്റ് 2024: കേരളം കാത്തിരുന്ന മെഗാ കാർണിവൽ തൃശൂരിൽ

New Update
karniwel
തൃശ്ശൂർ: ഗ്രാമദർശ് ഇന്റഗ്രേറ്റഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (GIS) ഇസാഫ് ഫൗണ്ടേഷനും ബോൺ നത്താലെയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർഫെസ്റ്റ് 2024 ഡിസംബർ 26 മുതൽ 31 വരെ  തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ നടക്കും.
Advertisment
ആറു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും രുചി വിഭവങ്ങൾ കൊണ്ടുമാണ് ശ്രദ്ധേയമാവുക.

ചെറുകിട സംരംഭകരെ  പ്രോത്സാഹിപ്പിക്കൽ,  കാർഷികോൽപാദന സംഘങ്ങളെ പിന്തുണയ്ക്കൽ എന്നിവയ്ക്കൊപ്പം   കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും കൂട്ടായ്മയെയും ഉയർത്തി കാട്ടുന്നത് കൂടിയാണ് ഇത്.
 സുസ്ഥിരവും സമഗ്രവുമായ  വികസനം ഉറപ്പാക്കുക, എല്ലാവർക്കും ഒത്തു ചേരാൻ സാധിക്കുന്ന സുരക്ഷിതവും കുടുംബസൗഹൃദവുമായ ഇടം ഒരുക്കി സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന ഇസാഫിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഹാർ ഫെസ്റ്റ് 2024 എന്ന് സെഡാർ റീട്ടെയ്ൽ എം.ഡി അലോക് പോൾ തോമസ് പറഞ്ഞു. 

തൃശൂരിൽ നടന്ന പത്രസമ്മേളനത്തിൽ   അലോക് പോൾ തോമസ്,  ഫാ. സിംസൺ ക്രമേൽ, ഇസാഫ്,   ശ്രീകാന്ത് , ജോജു മഞ്ഞില, മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.

Advertisment