/sathyam/media/media_files/2025/11/11/navneet-munot-2025-11-11-14-34-48.jpeg)
കൊച്ചി: ഇന്ത്യയുടെ സംരംഭകത്വ ആഘോഷത്തിന്‍റെ ഭാഗമായി എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 18-ാമത് ജാഗ്രതി യാത്ര കൊച്ചിയിലെത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും തെരഞ്ഞെടുത്ത 500 യാത്രികരെ ഒന്നിപ്പിക്കുന്ന 15 ദിവസം നീണ്ടുനില്‍ക്കുന്ന 8,000 കിലോമീറ്റര്‍ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിത്.
68,000-ത്തിലധികം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ യാത്രികര്‍ സംരംഭങ്ങള്‍ വഴിയുള്ള വികസനത്തിലൂടെ ഒരു ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കുക എന്ന ജാഗ്രതിയുടെ ദൗത്യത്തിന്‍റെ പ്രതിനിധികളാണ്.
ഇന്ത്യയിലെ യുവാക്കളെ സംരംഭം, വിദ്യാഭ്യാസം, സാമ്പത്തിക അവബോധം എന്നിവയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ഇതില്‍ പങ്കാളിയാകുന്നത്.
ഇന്ത്യന്‍ ചെറുപ്പക്കാര്‍ വലിയ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല, ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മികച്ച സാമ്പത്തിക തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ശാക്തീകരണം നടക്കുന്നത് എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും നിക്ഷേപക ബോധവത്കരണ പരിപാടികളിലൂടെ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ച് ഓരോ ഇന്ത്യക്കാരനെയും, പ്രത്യേകിച്ച് ചെറുപ്പകാരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നടക്കാന്‍ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി എംഡിയും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു.
കൊച്ചിയില്‍ യാത്രികര്‍ സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ്യുഎം) ഒത്തുചേര്‍ന്നു സമഗ്രമായ നവീകരണ മാതൃകയ്ക്കും ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും സുസ്ഥിര സംരംഭകത്വത്തിനും പേരുകേട്ട കേരളത്തിലെ ചലനാത്മക സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ അനുഭവിച്ചറിഞ്ഞു. കേരളത്തിലെ നവീകരണവും സംരംഭകത്വവും എന്ന വിഷയത്തില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബികയുമായി ഫയര്‍സൈഡ് ചാറ്റ്, ഷാരിഖ് ഷംസുദ്ധീന്‍ (മാര്‍ക്കറ്റ്ഫീഡ് സ്ഥാപകന്‍), വിമല്‍ ഗോവിന്ദ് (റോബോട്ടിക്സ് ഇന്നോവേറ്റര്‍), രാഹുല്‍ മാമ്മന്‍ (എംആര്‍എഫ് ഗ്രൂപ്പ്), ജാബിര്‍ കാരാട്ട് (ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സ് സ്ഥാപകന്‍), ഡോ. തന്യാ എബ്രഹാം (എന്‍്ഐസിഇഓര്‍ഗ് ഡയറക്ടര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പാനല്‍ ചര്‍ച്ചകളും നടന്നു.
പുതിയ ഇന്ത്യയെ നിര്‍വചിക്കുന്ന നവീനാശയങ്ങളുള്ള സംരംഭത്തിന്‍റെ ചൈതന്യമാണ് കൊച്ചിയില്‍ പ്രതിഫലിക്കുന്നതെന്നും പൊതു സ്ഥാപനങ്ങള്‍ക്ക് എങ്ങനെ വലിയ തോതില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നതിന്‍റെ ശക്തമായ ഉദാഹരണമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സൃഷ്ടിച്ചതെന്നും എംപിയും ജാഗ്രതി യാത്ര സ്ഥാപകനുമായ ശശാങ്ക് മണി പറഞ്ഞു.
യാത്രികരുടെ സംരംഭക ആശയങ്ങളുടെ പ്രദര്‍ശനമായി ജാഗ്രതി എന്‍റര്‍പ്രൈസ് മേള (ജെഇഎം)യും കെഎസ്യുഎമ്മിന്‍റെ ഒമ്പത് മേഖലകളെ പ്രതിനിധീകരിക്കുന്ന 10 സ്റ്റാര്‍ട്ടപ്പുകളുടെ അവതരണവും നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫാബ്ലാബ്, മേക്കേഴ്സ് വില്ലേജും കാമ്പസ് ടൂര്‍ യാത്രികര്‍ക്ക് ഉല്‍പ്പന്ന നവീകരണത്തെയും ഡിസൈന്‍ ലീഡ് സംരംഭത്തെയും കുറിച്ചുള്ള പ്രായോഗിക പരിചയം നല്‍കി.
ടാലി സൊല്യൂഷന്‍സ്, കാമ്പ എന്നിവയുടെ സഹകരണത്തോടെയാണ് എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ജാഗ്രതി യാത്ര സംഘടിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us