എസ്പി ഓഫീസ് വളപ്പില്‍ ഭാര്യയെ കുത്തിക്കൊന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ലോക്‌നാഥിന്റെ സഹപ്രവര്‍ത്തകര്‍ മമതയെ ഉടന്‍ തന്നെ ഹാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

New Update
bengaluru murderr

ബെംഗളൂരു: ഭര്‍ത്താവിന്റെ മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കാന്‍ എസ്പി ഓഫീസില്‍ എത്തിയ ഭാര്യയെ എസ്പി ഓഫീസ് വളപ്പില്‍ കുത്തിക്കൊന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഗൊരൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ ലോകനാഥി (40)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മമത (37) ആണ് കൊല്ലപ്പെട്ടത്.

Advertisment

19 വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലോകനാഥിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ സഹികെട്ട് പരാതി പറയാന്‍ എസ്പി ഓഫീസിലെത്തിയതായിരുന്നു മമത. ഇതറിഞ്ഞെത്തിയ ലോകനാഥ് കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ഒളിവില്‍ പോകുകയായിരുന്നു.

ലോക്‌നാഥിന്റെ സഹപ്രവര്‍ത്തകര്‍ മമതയെ ഉടന്‍ തന്നെ ഹാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരമാണ് ലോകനാഥിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 24 വര്‍ഷത്തെ സര്‍വീസ് എക്‌സ്പീരിയന്‍സുളള ആളാണ് ലോകനാഥ്. ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ ഉണ്ട്.

Bangalore
Advertisment