Advertisment

ചൂട് അതിരൂക്ഷമാവുന്നു വൈദ്യുതി ഉപഭോഗവും റെക്കോർഡ് വേഗതയിൽ കുതിക്കുന്നു; മുന്നറിയിപ്പുമായി കെ എസ് ഇ ബി

author-image
ജോസ് ചാലക്കൽ
New Update
ksebb.webp

പാലക്കാട് : ചൂട് അതിരൂക്ഷമാവുകയാണ്. വൈദ്യുതി ഉപഭോഗവും  റെക്കോർഡ് വേഗതയിൽ കുതിക്കുകയാണ്...രാത്രി പത്ത് മണിക്ക് ശേഷം ട്രാൻസ് ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർദ്ധിക്കുന്നു. എ.സി കളുടെ ഉപയോഗം മുമ്പില്ലാത്ത വിധം കൂടുതലാവുന്നു. ലോഡ് കൂടുന്നത് കൊണ്ട് ഫ്യൂസ് പോവുന്നതും ലൈൻ വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. ത്രീ ഫേസ് കണക്ഷനുകൾ ഉള്ള ഉപഭോക്താക്കൾ സിലക്ടർ സ്വിച്ച് ഉപയോഗിച്ച് സിംഗിൾ ഫേസിൽ തുടരുന്നതും.. 5000 വാട്ട്സിന് മുകളിൽ ഉള്ള ഉപഭോക്താക്കൾ ലോഡ് വെളിപ്പെടുത്തി ത്രീ ഫേസ് കണകഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഗല താറുമാറാക്കുന്നു.. 

രാത്രി സമയങ്ങളിൽ എ.സി യുടെ ഉപയോഗം നിലവിലെ സാഹചര്യത്തിൽ നിയന്ത്രിക്കാനാവില്ല. എന്നാൽ രാത്രി കാലങ്ങളിൽ പകൽ ചെയ്യാനാവുന്ന പ്രവർത്തികൾ ഒഴിവാക്കാനാവും. തുണികൾ കഴുകുന്നതും തേക്കുന്നതും ഒഴിവാക്കാനാവും. അതുപോലെ പമ്പ് സെറ്റുകളുടെ ഉപയോഗവും ഒഴിവാക്കാം. മൂന്ന് മുറികളിലെ AC രണ്ട് മുറികളിലായി കുറക്കാം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പ് ചെയ്യുകയും ആവാം. രാത്രി കാലങ്ങളിലെ അനാവശ്യ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ഞങ്ങളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എത്ര ശ്രമിച്ചിട്ടും ട്രാൻസ് ഫോർ മറുകളുടെ ലോഡ് നിയന്ത്രിക്കാനാവുന്നില്ല . പരമാവധി സഹകരിക്കണം.ഈ സന്ദേശം റസിഡൻഷ്യൽ ഗ്രൂപ്പുകളിലേക്ക് കൈമാറുക.. ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറാം..

Advertisment