ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ഡൽഹിയിൽ ചൂട് 50 ഡിഗ്രി

ഡല്‍ഹി സഫ്ദുര്‍ജംഗിലെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തില്‍  48.5 ഡിഗ്രിയും രേഖപ്പെടുത്തി. പിതംപുര, പൂസ, ജാഫര്‍പൂര്‍ എന്നിവിടങ്ങളിലെ താപനില 48 ഡിഗ്രി കടന്നു

New Update
heat wave delhi.jpg

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ പല പ്രദേശങ്ങളിലും തീവ്രമായ താപനില രേഖപ്പെടുത്തി. മെര്‍ക്കുറി 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി.

Advertisment

മുങ്കേഷ്പൂരിലും നരേലയിലുമാണ് ദേശീയ തലസ്ഥാനത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. മെര്‍ക്കുറി 49.9 ഡിഗ്രി സെല്‍ഷ്യസാണ്, ഇത് സാധാരണയേക്കാള്‍ 9 ഡിഗ്രി കൂടുതലാണ്. നജഫ്ഗഡിലും 49.8 ഡിഗ്രി രേഖപ്പെടുത്തി.

ഡല്‍ഹി സഫ്ദുര്‍ജംഗിലെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തില്‍  48.5 ഡിഗ്രിയും രേഖപ്പെടുത്തി. പിതംപുര, പൂസ, ജാഫര്‍പൂര്‍ എന്നിവിടങ്ങളിലെ താപനില 48 ഡിഗ്രി കടന്നു

delhi
Advertisment