/sathyam/media/media_files/POI6mJ3sHdJa4hYNt18u.jpg)
ന്യൂഡൽഹി; ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയില്‍ പ്രളയ സാഹചര്യമാണുളളത്. ദില്ലിയില്‍ യമുനാ നദിയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാണ്.
മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍, ഒഡിഷ തുടങ്ങീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ പ്രളയ സമാനമായ സാഹചര്യമാണുളളത്. മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെളളത്തില്‍ മുങ്ങി. പലയിടത്തും റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. മുംബൈ, രത്നഗിരി, റായ്ഗഡ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13 എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചു. കനത്ത മഴയെത്തുടര്‍ന്ന്, മുംബൈയിലെ ഏഴ് തടാകങ്ങളുടെ ജലശേഷി 61.58% നിറഞ്ഞതായി ബിഎംസി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തരാഖണ്ഡില്‍ ഡെറാഡൂണ്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഋഷികേശ്- യമുനോത്രി ദേശീയപാതയിലുള്‍പ്പെടെ 241 സംസ്ഥാന പാതകളില്‍ ഗതാഗതം സ്തംഭിച്ചു. ദില്ലിയില്‍ വരുന്ന ആറ് ദിവസം ഇടവിട്ടുളള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദില്ലിയില്‍ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. 205.83 മീറ്ററാണ് ജലനിരപ്പ്. ഹിന്‍ഡന്‍ നദിയിലും ജലനിരപ്പ് ഉയര്‍ന്നതോടെ ഗ്രേറ്റര്‍ നോയിഡയില്‍ വെളളക്കെട്ട് ഭീഷണിയിലാണ്. തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. തെലങ്കാനയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോര്‍്ഡ മഴയാണ് തെലങ്കാനയില്‍ രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഗോദാവരിയിലെ ജലനിരപ്പും ഉയരുകയാണ.്