കണ്‍സഷന്റെ പേരിൽ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി

കണ്‍സഷന്റെ പേരിൽ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
high court67

കൊച്ചി: കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. വിദ്യാർഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Advertisment

ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാർത്ഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമർശിച്ചു. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

kochi high court latest news
Advertisment