/sathyam/media/media_files/kxpWcRu3B3hvAIH9kKYD.jpg)
കൊച്ചി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് ഇനി സിബിഐ അന്വേഷിക്കും. കോഴിക്കോട് കോർപ്പറേഷന്റെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 12.6 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ ബാങ്ക് മാനേജർ റിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ 12.68 കോടി രൂപയാണ് റിജിൽ തട്ടിയെടുത്തത്. 17 അക്കൌണ്ടുകളിൽ നിന്നാണ് പണം തട്ടിയത്. 2022ൽ കോർപ്പറേഷൻ നടത്തിയ ഓഡിറ്റിംഗിലാണ് പണം നഷ്ടമായെന്ന് വ്യക്തമായത്.
കോർപ്പറേഷന്റെ 98 ലക്ഷം രൂപയാണ് റിജിൽ തട്ടിയെടുത്തതെന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഇത് 2.53 കോടിയാണെന്ന് വ്യക്തമായി. ഈ തുക പഞ്ചാബ് നാഷണൽ ബാങ്ക് കോർപ്പറേഷന് തിരിച്ചുനൽകിയിരുന്നു. ഈ തുകയുടെ പലിശ കോഴിക്കോട് കോർപ്പറേഷന് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us