/sathyam/media/media_files/2025/09/14/jayesh-2025-09-14-14-38-40.jpg)
പത്തനംതിട്ട : ∙ വീട്ടിലേക്കു ക്ഷണിച്ച് ഹണിട്രാപ്പിൽ കുരുക്കിയ യുവദമ്പതിമാർ അതിക്രൂരമായാണ് മർദിച്ചതെന്നും അതിനു മുൻപ് അവർ ആഭിചാരക്രിയകൾ നടത്തിയെന്നും പീഡനത്തിന് ഇരയായ യുവാക്കളിലൊരാൾ പറയുന്നു. സംഭവത്തിൽ പത്തനംതിട്ട കോയിപ്രം സ്വദേശികളായ യുവദമ്പതികൾ ജയേഷും രശ്മിയും അറസ്റ്റിലായിരുന്നു.
തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും, നട്ടെല്ലും വാരിയെല്ലുകളും പൊട്ടിയെന്നും യുവാവ് പറയുന്നു.
കെട്ടിത്തൂക്കിയിട്ട് മർദിച്ചതിനാൽ കൈകൾക്ക് അസഹനീയമായ വേദനയുണ്ട്. ജയേഷ് നേരത്തേ ഒപ്പം ജോലി ചെയ്തിട്ടുണ്ട്. ഓണാഘോഷത്തിനെന്നു പറഞ്ഞാണ് വീട്ടിലേക്കു ക്ഷണിച്ചത്. ഇങ്ങനെയാണ് അവരുടെ സ്വഭാവം എന്നറിഞ്ഞിരുന്നില്ല. ഒരാൾക്കും ഈ ഗതി വരുത്തരുതെന്നും കേരള പൊലീസിനോട് നന്ദിയുണ്ടെന്നും യുവാവ് പറയുന്നു.
അതേസമയം, ആഭിചാരം നടന്നോ എന്നതിൽ വ്യക്തതയില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ദമ്പതികളുടെ ക്രൂര പീഡനത്തിന് ഇരകളായത്. ദമ്പതികൾക്ക് ‘സൈക്കോ’ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. രശ്മിയാണ് യുവാക്കളെ വീട്ടിലേക്ക് ക്ഷണിച്ചത്. റാന്നി സ്വദേശിയായ യുവാവിനെ മാരാമൺ ജംക്‌ഷനിൽ എത്തിയ ജയേഷ് വീട്ടിലേക്ക് ഒപ്പം കൂട്ടി.
രണ്ടാമത്തെ യുവാവിനെ മറ്റൊരു ദിവസം തിരുവല്ലയിൽനിന്നാണ് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. രണ്ടാമത്തെ യുവാവിനെയും ക്രൂരമായി മർദിച്ചു. ഒരു യുവാവ് ആശുപത്രിയിൽ ആയതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്.