വീ​ട് ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക്ക് 14.5 വ​ർ​ഷം ത​ട​വ്

New Update
arrest

ചാ​വ​ക്കാ​ട്: കു​ന്നം​കു​ള​ത്ത് വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് പ​തി​നാ​ല​ര വ​ർ​ഷം ത​ട​വ്. അ​ക​തി​യൂ​ർ വെ​ള്ള​റ വീ​ട്ടി​ൽ സ​നു​വി​നെ​യാ​ണ് (31) ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

Advertisment

 55,000 രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ സം​ഖ്യ പ​രി​ക്കേ​റ്റ​വ​ർ​ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ​നു​വി​ന്റെ ബ​ന്ധു​ക്ക​ളാ​യ വെ​ള്ള​റ വീ​ട്ടി​ൽ ജീ​സി (65), ജീ​സി​യു​ടെ മ​ക​ൻ ജി​ലി​മോ​ൻ (35), വെ​ള്ള​റ വീ​ട്ടി​ൽ വ​ർ​ഗീ​സ് (74), വ​ർ​ഗീ​സി​ന്റെ ഭാ​ര്യ ലി​സി (57) എ​ന്നി​വ​രെയാണ് കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ.

ജീ​സി​യു​ടെ ജ്യേ​ഷ്ഠ​ന്റെ മ​ക​നാ​ണ് സ​നു. 2016 ന​വം​ബ​ർ 12 വൈ​കീ​ട്ട് അ​ഞ്ചി​ന് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സി​നെ പ്ര​തി​യാ​യ സ​നു മ​ർ​ദി​ക്കു​ന്ന​ത​റി​ഞ്ഞ് എ​ത്തി​യ​താ​യി​രു​ന്നു ജീ​സി. അ​ടി​കൊ​ണ്ട് ബോ​ധം ന​ഷ്ട​പ്പെ​ട്ട് അ​വ​ശ​നാ​യ വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ സ​നു ക​ത്തി​കൊ​ണ്ട് ജീ​സി​യെ ആ​ക്ര​മിക്കുകയായിരുന്നു.

Advertisment