New Update
/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
തിരുവനന്തപുരം: വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പൂവച്ചല്‍ ചക്കിപ്പാറയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് അല്‍ത്താഫ് മന്‍സിലില്‍ താമസിച്ചുവന്ന സുഹൈദ് ഇന്‍തിയാസ് (24), പൂവച്ചല്‍ അമ്പലം തോട്ടരികത്തു വീട്ടില്‍ വിക്രമന്‍ മകന്‍ വിഷ്ണു (20) എന്നിവരെ എക്‌സൈസ് നെടുമങ്ങാട് ടീം പിടികൂടിയത്.
Advertisment
ഇവര്‍ ലഹരിവില്‍പ്പന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും 16 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ കാലങ്ങളായി വില്‍പ്പന നടത്തിവരികയാണെന്നും സുഹൈദ് മറ്റൊരു എംഡിഎംഎ കേസില്‍ ജയില്‍വാസം അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കച്ചവടത്തിനിറങ്ങിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.