വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്‌നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്‌നാട് സ്വദേശികളെ കൊല്ലം കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കരൂര്‍ സ്വദേശി ശശികുമാര്‍, ഇയാളുടെ സഹായിയായ രാമനാഥപുരം സ്വദേശി ഗുരു കാളീശ്വരം എന്നിവരാണ് പിടിയിലായത്.  

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
562782222

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്‌നാട് സ്വദേശികളെ കൊല്ലം കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കരൂര്‍ സ്വദേശി ശശികുമാര്‍, ഇയാളുടെ സഹായിയായ രാമനാഥപുരം സ്വദേശി ഗുരു കാളീശ്വരം എന്നിവരാണ് പിടിയിലായത്.  

Advertisment

യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ വെയര്‍ ഹൗസ് സൂപ്പര്‍വൈസര്‍ ജോലി വാഗ്ദാനം ചെയ്താണ് കൊട്ടിയം സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് 16.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തത്. 


കൊട്ടിയം സ്വദേശികളെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് അസര്‍ബൈജാനില്‍ എത്തിച്ച് അവിടെ താമസിപ്പിച്ചു. രണ്ട് മാസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാതായതോടെ കൊട്ടിയം സ്വദേശികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ച് നാട്ടില്‍ തിരിച്ചെത്തി. 


തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തമിഴ്‌നാട്ടില്‍ അഞ്ച് ദിവസം താമസിച്ചാണ് കൊട്ടിയം പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കൂടുതല്‍ തട്ടിപ്പുകള്‍ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി.

Advertisment