/sathyam/media/media_files/2024/11/12/Bnmh3jIPBFLqtRVw0ryU.jpg)
കുവൈറ്റ് : ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഡിസംബര്‍ 26,27 തീയതികളിലായി സംഘടിപ്പിക്കുന്ന, Chill & Grill@ Winter Castle എന്ന ഫാമിലി പിക്‌നിക് പ്രോഗ്രാമിന്റെ ഫ്‌ലെയര്‍ പ്രകാശനം സാല്‍മിയ തക്കാര റസ്റ്റോറന്റ് ഹാളില്‍ നടന്നു.
ജോയ് ആലുക്കാസ് ജ്വല്ലറി കണ്‍ട്രി ഹെഡ് വിനോദ് കുമാര്‍ പരിപാടിയുടെ ഫ്‌ലെയര്‍ പിക്‌നിക് ജനറല്‍ കണ്‍വീനര്‍ ടെരന്‍സ് ജോസിന് കൈമാറി. ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പ്രസിഡണ്ട് എബിന്‍ തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോബിന്‍സ് ജോസഫ് സ്വാഗതം ആശംസിച്ചു.
ട്രഷറര്‍ ബിജോ ജോസഫ്, വൈസ് പ്രസിഡന്റ് ജോണ്‍ലി തുണ്ടിയില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജിജി മാത്യു, മുന്‍ പ്രസിഡന്റ് ബാബു പാറയാനിയില്‍, കോര്‍ കമ്മിറ്റി അംഗം ടോം ഇടയോടിയില്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ബിജു ജോസ്, കള്‍ച്ചറല്‍ കണ്‍വീനര്‍ അനീഷ് ശിവന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബിജോ തോമസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജോയിന്റ് ട്രഷറര്‍ അനീഷ് പ്രഭാകരന്‍ നന്ദി പറഞ്ഞു. പിക്‌നിക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കണ്‍വീനര്‍ ടെരന്‍സ് ജോസിനെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. മൊബൈല്‍ നമ്പര്‍ : 559 57651
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us