New Update
/sathyam/media/media_files/2025/04/13/ZqTKsrwFCrRdCH5Ho4jn.jpg)
ഇടുക്കി: ബോഡിമെട്ടിന് സമീപം വാഹനാപകടം. എക്സൈസ് ചെക്പോസ്റ്റിനു സമീപനം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞു.
Advertisment
അപകടത്തില്‍ വാഹനത്തില്‍ തീ ആളിപടര്‍ന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
അതിനിടെ, ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാറിന് തീ പിടിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. പുക കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ ഫോഴ്സ് എത്തി തീയണഞ്ഞു.