ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്ക് നൽകും-കെ.സി വേണുഗോപാൽ

New Update
k c venugopal wo.jpg

ആലപ്പുഴ:  ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്ക് നൽകുമെന്നും  ഇന്ന് സ്ത്രീകൾക്ക് ലഭ്യമല്ലാത്ത അവകാശങ്ങളും  നടപ്പിലാക്കാൻ മുന്നിൽ നിൽക്കുമെന്നും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സി വേണുഗോപാൽ.

Advertisment


സ്ത്രീകളുടെ  പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും കാണാനാവാത്ത ഭരണകർത്താക്കളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതന്നും അദ്ദേഹം പറഞ്ഞു. അഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് പാർലമെന്റ് തല മഹിളാ ന്യായ് മഹിളാ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോൺഗ്രസ്‌ അധികാരം വീണ്ടെടുത്ത കർണ്ണാടകയിലും തെലങ്കാനയിലും പ്രകടന പത്രികയിൽ പറഞ്ഞ പ്രധാന കാര്യങ്ങൾ എല്ലാം തന്നെ നടപ്പാക്കിയിട്ടുണ്ട് മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്രത്തിലും ഇത് തുടരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. മഹിളാ ന്യായിലുള്ള ഒരു വർഷം ഒരു ലക്ഷം രൂപ ഒരു സ്ത്രീക്ക് നൽകുന്ന പദ്ധതി ഉൾപ്പെടെ അഞ്ചു ഗ്യാരന്റികൾ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നും കെ.സി ഉറപ്പ് നൽകി.

സൗഹൃദവും സ്നേഹവുമുള്ള മനുഷ്യരെ തമ്മിലടിപ്പിക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ അവസാന തിരഞ്ഞെടുപ്പാകാൻ പാടില്ല. 10 വർഷം ആയി ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാൻ ഉള്ള തെരഞ്ഞെടുപ്പാണിത്. അതിന് സ്ത്രീ സമൂഹം മുന്നിൽ നിന്ന് പ്രവർത്തിക്കണമെന്നും കെ.സി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. പുതിയ വികസനങ്ങൾ കൊണ്ട് വരുമെന്നും കെ സി പറഞ്ഞു.

കണ്ണൂരിൽ നിന്നും എത്തിയ കാലം മുതൽ ആലപ്പുഴക്കാർക്ക് ഒപ്പമുള്ള ആളാണ്‌ 
കെ.സി. അദ്ദേഹം ആലപ്പുഴയിൽ ഉള്ളപ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് സിനിമാ താരം രമേശ് പിഷാരടി. അഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന മഹിളാ ന്യായ് മഹിളാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

pisharadi kc genugopal1.jpg
മോദിയുടെയും പിണറായിയുടെയും ഭരണത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിച്ചാണ് രമേശ്‌ പിഷാരടി തന്റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ അവസ്ഥ അറിയാൻ പത്രം വായിക്കേണ്ട അവസ്ഥ ഇല്ല. പകരം വണ്ടി എടുത്ത് പെട്രോൾ പമ്പിലും മാർക്കറ്റിലും പോയി സാധനങ്ങൾ വാങ്ങിച്ചാൽ മാത്രം മതി. ഇതിലൂടെ സ്ത്രീകൾക്ക് മനസിലാവും എന്താണ് നാട്ടിൽ നടക്കുന്നതെന്നും പിഷാരടി പറഞ്ഞു. പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പുലിമുരുകൻ സിനിമയിൽ ഡയലോഗ് ഉണ്ട്. കെ സി യും അങ്ങനെ തന്നെയാണെന്നും രമേശ്‌ പിഷാരടി പറഞ്ഞു.


ലോകസഭയിൽ 100 ചോദ്യങ്ങൾ ചോദിച്ചു എന്ന് വീമ്പു പറയുന്നതിനേക്കാൾ കാതലായ 30 ചോദ്യങ്ങൾക്കാണ് പ്രാധാന്യം. അങ്ങനെ ഉള്ളവരെയാണ് ലോകസഭയിലേക്ക് എത്തിക്കേണ്ടതെന്നും ജനാധിപത്യം നിലനിർത്താൻ ഉള്ള അവസരം ആണ് ഈ തെരഞ്ഞെടുപ്പെന്നും അത് കൃത്യമായി വിനിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് പിഷാരടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

pishu.jpg

മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബബിത ജയൻ അധ്യക്ഷയായി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഡി.സി.സി പ്രസിഡന്റ്‌ ബി ബാബു പ്രസാദ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മെത്തർ, യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എ ഷുക്കൂർ, യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എം നസീര്‍, മറിയ ഉമ്മൻ, എം ജെ ജോബ്, അജയ് തറയിൽ, ബീന കൊച്ചുവാവ, ആശ മുരുകൻ, ബീന റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment