Advertisment

'പ്രണയനൈരാശ്യത്തിൽ ആത്മഹത്യചെയ്താൽ കാമുകിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ല'- കോടതി

New Update
court mUntitled.jpg

ഡല്‍ഹി: പ്രണയപരാജയത്തിന്‍റെ പേരിൽ ഒരുവ്യക്തി സ്വയം ജീവിതമവസാനിപ്പിക്കുന്നപക്ഷം സ്ത്രീക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആത്മഹത്യാപ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുന്‍കൂര്‍ ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. 

ചപലവും ദുര്‍ബലവുമായ മാനസികാവസ്ഥ മൂലം ഒരു പുരുഷനെടുക്കുന്ന തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രണയപരാജയം മൂലം ഒരു കമിതാവോ പരീക്ഷയിലെ മോശം പ്രകടനംകൊണ്ട് ഒരു വിദ്യാര്‍ഥിയോ തന്റെ കേസ് തള്ളിപ്പോയതിനെ തുടര്‍ന്ന് ഒരു കക്ഷിയോ ആത്മഹത്യ ചെയ്യുന്നപക്ഷം യഥാക്രമം പ്രണയത്തില്‍ പങ്കാളിയായിരുന്ന സ്ത്രീയോ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയം നടത്തിയ വ്യക്തിയോ കേസിനുവേണ്ടി ഹാജരായ അഭിഭാഷകനോ ആത്മഹത്യയ്ക്ക് കാരണക്കാരായി എന്ന് പറയാനാകില്ല, ജസ്റ്റിസ് അമിത് മഹാജന്‍ പറഞ്ഞു. 

2023-ല്‍ ഒരു യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവാവിന്‍റെ കാമുകിയായിരുന്ന സ്ത്രീയും ഇരുവരുടേയും പൊതുസുഹൃത്തായിരുന്ന അഭിഭാഷകനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിച്ചുനല്‍കവേയാണ് കോടതി നിര്‍ണായകനിരീക്ഷണം നടത്തിയത്.

Advertisment