ഐഐഎം സമ്പല്‍പൂര്‍ സപ്ലൈ ചെയിന്‍ മാനേജുമെന്‍റ് സംബന്ധിച്ച അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു

New Update
ggggg

കൊച്ചി:   രാജ്യത്തെ പ്രമുഖ മാനേജുമെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐഐഎം സമ്പല്‍പൂര്‍ ഉല്‍പാദനവും സപ്ലൈ ചെയിനും സംബന്ധിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു.  ആഗോള തലത്തിലെ വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ നിന്നള്ള അഞ്ഞൂറിലേറെ പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

Advertisment

ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍, കാലാവസ്ഥാ മാറ്റം, മഹാമാരികള്‍, സാങ്കേതികവിദ്യാ രംഗത്തെ വിപ്ലവങ്ങള്‍ തുടങ്ങിയവ ആഗോള സപ്ലൈ ചെയിനില്‍ വരുത്തുന്ന അടിസ്ഥാനപരമായ സ്വാധീനങ്ങളെ കുറിച്ച് ശില്പശാല ചര്‍ച്ച ചെയ്തു. 

ആഗോള ശേഷി വികസനത്തിന്‍റെ സുപ്രധാന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് സാങ്കേതികവിദ്യയുടേയും മാനേജുമെന്‍റ് വിദ്യാഭ്യാസത്തിന്‍റേയും പങ്കിനെ കുറിച്ചു പരിപാടിയില്‍ സംസാരിക്കവെ ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു.

Advertisment