തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചേർത്തല സ്വദേശിയായ രതീഷ് ഭാര്യ ധന്യയെയാണ് വെട്ടിയത്. തൃപ്പൂണിത്തുറ ടി പി രാമകൃഷ്ണൻ മാളിൻ്റെ മുമ്പിലുള്ള റോഡിന് സമീപമാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ധന്യയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ദാരുണമായ സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. മൂന്നുവർഷമായി ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. രതീഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ധന്യ കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഡൈവോഴ്സിന് വഴങ്ങാത്തതും കൃത്യത്തിലേക്ക് വഴിതെളിച്ചു.