Advertisment

കണ്ണൂരിലെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റിലായത് കണ്ണൂർ ചാല സ്വദേശി ഷാജി

New Update
payyanbalam shaji.jpg

കണ്ണൂർ: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ ആളുടെ അറസ്റ്റ്രേ ഖപ്പെടുത്തി. കണ്ണൂർ ചാല സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നാണ് കണ്ടെത്തൽ.

Advertisment

 ബീച്ചിൽ കുപ്പി പെറുക്കി വിൽപന നടത്തുന്നയാളാണ് ഷാജി. പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.സ്മൃതി കുടീരത്തിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണ്.  ഇയാളെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്തെ നാല് സ്മൃതി കുടീരങ്ങളിൽ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയിൽ കണ്ടെത്തിയത്. സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറൻസിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത് 

Advertisment