ആമസോണ്‍ ഗ്ലോബലിൻ്റെ   ഇന്ത്യന്‍ കയറ്റുമതിയില്‍ 70 ശതമാനം വളര്‍ച്ച

New Update
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്‌ലറ്റ് സീറ്റ് കവറും വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് ;  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ആമസോണിനെതിരെ കേസ്‌

 കൊച്ചി:  ജൂലൈ 11, 12 തീയ്യതികളിലായി ആഗോള തലത്തില്‍ നടത്തിയ ആമസോണ്‍ പ്രൈം ഡേ 2023 വഴി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 45,000-ത്തില്‍ ഏറെ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തി.  വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനത്തിലേറെ ബിസിനസ് വളര്‍ച്ചയാണ് ഇതിലൂടെ കൈവരിച്ചത്. ആമസോണ്‍ ഗ്ലോബൽ വഴിയുള്ള ഈ വില്‍പനയില്‍ 125 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ബ്യൂട്ടി വിഭാഗമാണ് ഏറ്റവും മുന്നില്‍ നിന്നത്. വസ്ത്രങ്ങൾ 122 ശതമാനവും ഹോം വിഭാഗം 81 ശതമാനവും, ഫർണിച്ചർ വിഭാഗം 75 ശതമാനവും കിച്ചണ്‍ വിഭാഗം 52 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.

Advertisment

 വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ജപ്പാൻ തുടങ്ങിയ വിപണികളിലുടനീളമുള്ള ആമസോൺ ഉപഭോക്താക്കൾ, ഇന്ത്യൻ കയറ്റുമതിക്കാരിൽ നിന്ന് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങാനിടയായത് ഇന്ത്യൻ കയറ്റുമതിക്കാരുടെ ബിസിനസ് വളർച്ചയ്ക്ക് കാരണമായി. വിൽപനക്കാർ ഏകദേശം 55% ബിസിനസ് വളർച്ച കണ്ടുകൊണ്ട് ജപ്പാൻ പുതിയ ഉയർന്ന വളർച്ചാ ലക്ഷ്യസ്ഥാനമായി ഉയർന്നു.

 ചെറുകിട സംരംഭങ്ങള്‍ ഇകോമേഴ്സ് കയറ്റുമതി കൂടുതലായി പ്രയോജനപ്പെടുത്തി വരുന്നതിന്‍റെ സൂചനയാണ് ഈ വളര്‍ച്ച. ആഗോള തലത്തില്‍ 200 ദശലക്ഷത്തിലേറെ ആമസോണ്‍ പ്രൈം അംഗങ്ങളുള്ളതിനാല്‍ പ്രൈം ഡേ വില്‍പന  ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് എന്നും വളര്‍ച്ചയ്ക്ക് അവസരം ഒരുക്കാറുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപെന്‍ വകാന്‍കര്‍ പറഞ്ഞു. 

Advertisment