യെമന് സമീപം ഇന്ത്യന്‍ ഉരു നടുക്കടലില്‍ മുങ്ങി; ഒരാളെ കാണാതായി

മെയ് 25നാണ് സ്വകാര്യ ഷിപ്പിങ് ഏജന്‍സിയുടെ ലോഡുമായി ഇവര്‍ സുകോത്രയിലേക്ക് പോയത്.

New Update
uru mungi.jpg

സലാല: ഒമാനിലെ സലാലയില്‍നിന്ന് യെമന്റെ ഭാഗമായ സുകോത്ര ദ്വീപിലേക്ക് സിമന്റുമായി പോകുകയായിരുന്ന ഇന്ത്യന്‍ ഉരു ‘സഫീന അല്‍സീലാനി’ നടുക്കടലില്‍ മുങ്ങി. ഉരുവിലുണ്ടായിരുന്ന പത്ത് പേരില്‍ ഒമ്പതു പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ദിവസത്തിലധികം ഇവര്‍ നടുക്കടലില്‍ കനത്ത തിരമാലയില്‍ പെട്ടുപോയിരുന്നു. ഉരു സുകോത്രയില്‍ എത്താന്‍ വൈകിയത് അന്വേഷിച്ചിറങ്ങിയ മറ്റൊരു ഉരുവാണ് നടുക്കടലില്‍ ഒഴുകി നടക്കുന്ന ഒമ്പത് പേരെ കണ്ടെത്തിയത്. ഉരുവിലെ ജീവനക്കാര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണ്.

Advertisment

മെയ് 25നാണ് സ്വകാര്യ ഷിപ്പിങ് ഏജന്‍സിയുടെ ലോഡുമായി ഇവര്‍ സുകോത്രയിലേക്ക് പോയത്. രക്ഷപ്പെട്ടവരുടെ യാത്രരേഖകളും മറ്റും ഇവരുടെ കൈയിലുണ്ടെന്നും ഇവരെ ദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംബസി കോണ്‍സുലാര്‍ ഏജന്റ് ഡോ. സനാതനന്‍ അറിയിച്ചു. ഇന്ത്യന്‍ രജിസ്ട്രേഡ് ഉരു ഈ ഭാഗങ്ങളില്‍ അപകടത്തില്‍ പെടുന്നത് പതിവായിട്ടുണ്ട്.

yamen
Advertisment