Advertisment

ഇന്ത്യക്കാര്‍ക്ക് എന്‍ട്രി വിസയില്ലാതെ മലേഷ്യയ്ക്ക് പറക്കാം; തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മലേഷ്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്.

New Update
malaysia.jpg

ക്വാലാലംപൂര്‍: തായ്‌ലന്‍ഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും.സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായാണ് ഈ തീരുമാനം. ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. എന്നാല്‍ ഈ മാറ്റത്തിന്റ കാലാവധി എത്ര ദിവസത്തേക്കാണെന്ന് അദ്ദേഹം അറിയിച്ചിട്ടില്ല.

Advertisment

ചൈനീസ്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ താമസിക്കാം. ഇത് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരും ചൈനീസ് പൗരന്മാരുമാണ് മലേഷ്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നല്ലൊരു ഭാഗവും. കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിച്ച് ഈ രംഗത്തു നിന്നുള്ള വരുമാന വര്‍ദ്ധനവാണ് മലേഷ്യയുടെ പുതിയ തീരുമാനത്തിന് പിന്നില്‍. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള” വിനോദ സഞ്ചാരികളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ അന്‍വര്‍ കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നു.

മലേഷ്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഈ തീരുമാനവും ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം നവംബര്‍ 30 വരെ നീണ്ടുനില്‍ക്കും. കൂടാതെ ആ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ, ബിസിനസ്, കുടുംബ യാത്രക്കാര്‍ക്ക് 15 ദിവസം വരെ വിസയില്ലാതെ ചൈനയില്‍ താമസിക്കാന്‍ അനുവദിക്കും.

 

latest news malaysia
Advertisment