ഭർത്താവിന് തന്നെക്കാൾ സ്നേഹം കുഞ്ഞിനോട്: 42 ദിവസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം അമ്മ അതിദാരുണമായി കൊലപ്പെടുത്തി

42 ദിവസങ്ങൾക്കു മുൻപ് പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു

New Update
benita

തിരുവനന്തപുരം:  ഭർത്താവിന് തന്നേക്കാൾ സ്നേഹം കുഞ്ഞിനോടാണെന്ന തോന്നലിൽ 42 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്.  മാർത്താണ്ഡം കരുങ്കലിനു സമീപം നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റിയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21)  അറസ്റ്റിലായി. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കുമായുള്ള വിവാഹത്തെത്തുടർന്ന് ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു. 

Advertisment

42 ദിവസങ്ങൾക്കു മുൻപ് പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടിൽ എത്തിയ കാർത്തിക് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് ബെനിറ്റ ജയയെ അറസ്റ്റ് ചെയ്തത്.

death
Advertisment