ഇന്‍ഫോപാര്‍ക്ക് സോക്കര്‍ ലീഗ്; ഗലാറ്റികോ എക്സ്പ്രസ് സൊല്യൂഷന്‍സ് ചാമ്പ്യന്‍മാര്‍

New Update
Infopark Soccer League

തൃശൂര്‍: ഇന്‍ഫോപാര്‍ക്കിലെ കമ്പനികളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമന്‍റായ ഇന്‍ഫോപാര്‍ക് സോക്കര്‍ ലീഗില്‍ ഗലാറ്റികോ എക്സ്പ്രസ് സൊല്യൂഷന്‍സ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ വെബ്ആന്‍ഡ്ക്രാഫ്റ്റ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗലാറ്റികോ പരാജയപ്പെടുത്തിയത്.

ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിച്ചത്.

ക്യുബസ്റ്റ് എഫ് സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാലക്കുടി എം എല്‍ എ ടി ജെ സനീഷ്കുമാര്‍ ജോസഫ് വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.

ഇന്‍ഫോപാര്‍ക്ക് ബിസിനസ് ഡെവലപ്മെന്‍റ് അസി. മാനേജര്‍ പ്രദീപ് കുമാര്‍ വി പി, സീനിയര്‍ എക്സിക്യൂട്ടീവ് ശ്വേത പ്രമോദ്, സീനിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ആല്‍വിന്‍ ബാബു, സംഘാടകരായ ജോസ് ആന്‍റോ തോമസ്, ജോമി ജോണ്‍സന്‍, ഷാനവാസ് ഹസന്‍, വിഷ്ണു ദാസ്, സ്പോണ്‍സര്‍മാരായ അനീര്‍ ഷാ(ഗലാറ്റികോ), ഗോകുല്‍ ദാസ് (ഡാറ്റാഇക്വിനോസ്),നിബിന്‍ ഇ എന്‍ (ഐഒമാര്‍ക്കറ്റ്), ഹാഷിം മുഹമ്മദ്(വോഹ്ല്‍ ഫിസിയോ ), അജില്‍ കെ അനീര്‍ (ഹൗസ് ഓഫ് ടൗക്ക്) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ആകെ പതിനേഴ് ടീമുകളാണ് ലീഗില്‍ മാറ്റുരച്ചത്. കാടുകുറ്റിയിലെ ഹസ്ലര്‍ സ്പോര്‍ട്സ് അരീനയിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്.

Advertisment