ആരോഹണ്‍ അവാര്‍ഡുകളുടെ നാലാം പതിപ്പ് പ്രഖ്യാപിച്ച് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍

New Update
ഫ്രഷേഴ്‌സിന് സന്തോഷവാര്‍ത്ത! 2023 സാമ്പത്തികവര്‍ഷത്തില്‍ ഇന്‍ഫോസിസ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത് 55,000-ലധികം പുതുമുഖങ്ങളെ
തിരുവനന്തപുരം: ഇൻഫോസിസിന്റെ സിഎസ്ആർ വിഭാഗമായ ഇൻഫോസിസ് ഫൗണ്ടേഷൻ, ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡുകളുടെ നാലാം പതിപ്പിന് അപേക്ഷകൾ ക്ഷണിച്ചു.
Advertisment

ഇന്ത്യയിലുടനീളമുള്ള പിന്നോക്ക സമൂഹങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളതും, വികസന സാധ്യതയുള്ളതുമായ സാങ്കേതികവിദ്യ സാദ്ധ്യതകൾ വികസിപ്പിക്കുന്ന വ്യക്തികൾ, സംഘങ്ങൾ, എൻജിഒകൾ, സാമൂഹിക സംരംഭങ്ങൾ എന്നിവയെ കണ്ടെത്തുകയാണ് ഈ വർഷത്തെ ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡുകളുടെ ലക്ഷ്യം. ഓരോ പുരസ്‌കാര ജേതാവിനും 50 ലക്ഷം രൂപ വരെയായി ആകെ 2 കോടി രൂപയുടെ അവാർഡുകളാണ് ഇൻഫോസിസ് ഫൗണ്ടേഷൻ നല്കുക.


വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂൺ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. 18 വയസ്സോ അതിൽ കൂടുതലോ ഉള്ള, രാജ്യത്ത് താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സമ്പൂർണ്ണ പ്രവർത്തന ക്ഷമമായ ഒരു പ്രോട്ടോടൈപ്പോ അല്ലെങ്കിൽ പൂർത്തിയായ ഒരു പ്രൊജക്റ്റൊ ആയ എൻട്രികൾ വീഡിയോ പോലുള്ള വിവിധ രൂപത്തിലായി സമർപ്പിക്കാം. ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡുകൾ, സമർപ്പണ പ്രക്രിയ, വിധിനിർണ്ണയ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Infosys Foundation | Aarohan Social Innovation Awards വെബ്സൈറ്റുകൾ സന്ദർശിക്കാം.
Advertisment